NewMETV logo

സ​ഞ്ജി​ത്ത് വ​ധം: മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ

 
31

പാ​ല​ക്കാ​ട്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ സ​ഞ്ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ പോ​ലീ​സ് പി​ടി​യി​ലാ​യി. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂണിനെയാണ് തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ സഞ്ജിത് വധക്കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് ലു​ക്ക്ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

അതേസമയം, എവിടെനിന്നാണ് പ്രതിയെ പിടികൂടിയതെന്ന വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച ഉച്ചയോടെ ജില്ലാ പോലീസ് മേധാവി ഇക്കാര്യം വിശദീകരിക്കുമെന്നാണ് സൂചന. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളടക്കം നാലുപ്രതികളെയാണ് സഞ്ജിത് വധക്കേസില്‍ ഇനി പിടികൂടാനുള്ളത്. ഇതില്‍ മൂന്ന് പ്രതികള്‍ കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ പങ്കുള്ളവരാണ്. പ്രതികളെല്ലാം എസ്.ഡി.പി.ഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും പ്രാദേശിക ഭാരവാഹികളുമാണെന്നാണ് പോലീസ് പറയുന്നത്. 

ന​വം​ബ​ർ 15-നാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ​ഞ്ജി​ത്തി​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട​ഞ്ഞു​നി​ർ​ത്തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

From around the web

Pravasi
Trending Videos