NewMETV logo

 'സാലറി കട്ട്' ആറുമാസം കൂടി; ലീവ് സറണ്ടറും പി.എഫിലേക്ക്

 

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കുന്നത് (സാലറി കട്ട്) ആറു മാസം കൂടി തുടരും. നേരത്തേയുള്ള അഞ്ചുമാസത്തെ ശമ്പളംപിടിത്തം അവസാനിച്ച സാഹചര്യത്തിലാണ് ആറുമാസം കൂടി സാലറി കട്ട് തുടരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണംചെയ്യുന്നതിന്റെ ഭാഗമായാണിത്. യോഗത്തിനുശേഷം ധനമന്ത്രി തോമസ് ഐസക് സംഘടനാ പ്രതിനിധികളുടെ യോഗം ഓൺലൈനിൽ വിളിച്ച് തീരുമാനം അറിയിച്ചു.

From around the web

Pravasi
Trending Videos