NewMETV logo

 ഫെയ്‌സ്ബുക്കിൽ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് കമന്റ്: നഗരസഭാ ജീവനക്കാരന്റെ പേരിൽ കേസ്‌

 


കാഞ്ഞങ്ങാട്: ഫെയ്‌സ്ബുക്കിൽ ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും അധിക്ഷേപിച്ച് കമന്റ് ചെയ്തതിന് കാഞ്ഞങ്ങാട് നഗരസഭയിലെ ജീവനക്കാരൻ എ. വേണുഗോപാലനെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾ ഫെയ്‌സ്ബുക്കിൽ കമന്റിട്ടത്. സ്വന്തം പോസ്റ്റിന് കീഴിൽ തന്നെയായിരുന്നു കമന്റിട്ടത്. യു.ഡി.എഫിന്റെ പ്രതിഷേധം വ്യാപകമായതോടെ വേണുഗോപാലൻ കമന്റ് പിൻവലിച്ചിരുന്നു. അപ്പോഴേക്കും ഇതിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പടർന്നു.


 വേണുഗോപാലനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത്‌ കോൺഗ്രസും മുസ്‌ലിം യൂത്ത്‌ ലീഗും സംയുക്തമായി കഴിഞ്ഞ ദിവസം നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. സസ്‌പെൻഡ് ചെയ്യുന്നതുവരെ സമരപരിപാടികൾ നടത്തുമെന്ന് യൂത്ത്‌ കോൺഗ്രസ് നേതാക്കൾ പറഞ്ഞു

From around the web

Pravasi
Trending Videos