NewMETV logo

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 115 സ്ഥാനാർത്ഥികൾ മൽസരരംഗത്ത്

 
41

സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ ഉൾപ്പെടെ 32 തദ്ദേശ വാർഡുകളിലേക്ക് ഡിസംബർ 7ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് 115 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. ഇതിൽ 21 പേർ സ്ത്രീകളാണ്.
ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂർ വാർഡിൽ നാലും പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം വാർഡിൽ മൂന്നും കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നൻമണ്ട വാർഡിൽ മൂന്നും തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെട്ടുകാട് വാർഡിൽ ആറും കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ ഗാന്ധിനഗർ വാർഡിൽ ആറും സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.

നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ 13 ഉം 20 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 69 ഉം മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിൽ 11 സ്ഥാനാർത്ഥികളുമാണ് മൽസരിക്കുന്നത്. വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ്. വോട്ടെണ്ണൽ എട്ടിന് രാവിലെ 10 മണിക്ക് നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

From around the web

Pravasi
Trending Videos