NewMETV logo

 കൊവിഡ് : കോഴിക്കോട് എടച്ചേരിയിൽ അഗതിമന്ദിരത്തിലെ 92 പേർക്ക് രോഗം

 
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് കൂട്ടത്തോടെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു . കോഴിക്കോട് എടച്ചേരിയിലെ അഗതിമന്ദിരത്തിലാണ് 92 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഗുരുതര ആരോഗ്യപ്രശ്നമുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഫസ്റ്റ് ലൈൻ ട്രീറ്റ്‍മെന്‍റ്  സെന്‍ററിലേക്കും മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട്ട് ഇന്ന് 468 കൊവിഡ് കേസുകളാണ് റിപ്പോ‍ർട്ട് ചെയ്തത്.

കോഴിക്കോട് രണ്ട് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. കോഴിക്കോട് നല്ലളം സ്വദേശി പ്രേമലത (60), വടകര പുതുപ്പണം സ്വദേശി കെ എൻ നാസർ (42)  എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇതിനിടെ, കോഴിക്കോട് പൊലീസ് കമ്മീഷണർ ഓഫീസിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ജീവനക്കാർക്കും തിങ്കളാഴ്ച കൊവിഡ് പരിശോധന നടത്തും. 

From around the web

Pravasi
Trending Videos