NewMETV logo

കൊപ്പം വില്ലേജ് ഓഫീസ് കം റിഫ്രഷ്മെന്റ് കോംപ്ലക്സ് മന്ത്രി ഇ.ചന്ദ്രശേഖരൻ നാടിന് സമർപ്പിച്ചു

 

കൊപ്പം വില്ലേജ് ഓഫീസ് കം റിഫ്രഷ് മെന്റ് കോംപ്ലക്സ് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നാടിന് സമർപ്പിച്ചു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 93.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. 3000 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച മൂന്നുനില കെട്ടിടത്തിൽ താഴത്തെ നിലയിൽ പൊതുജനങ്ങൾക്കായുള്ള റിഫ്രഷ്മെന്റ് പോയിന്റ്, കോഫി ഹൗസ് എന്നിവ ഒരുക്കിയിട്ടുണ്ട്. മുകളിലെ രണ്ടു നിലകളിലായി വില്ലേജ് ഓഫീസ്, കോൺഫറൻസ് ഹാൾ എന്നിവ പ്രവർത്തിക്കും. 

ഓൺലൈനായി നടത്തിയ ഉദ്ഘാടന പരിപാടിയിൽ മുഹമ്മദ് മുഹസിൻ എം.എൽ.എ അധ്യക്ഷനായി.   ജില്ലാ കലക്ടർ ഡി. ബാലമുരളി, സബ് കലക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ്, പട്ടാമ്പി  ബ്ലോക്ക് പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോൾ, കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സുമിത, വൈസ് പ്രസിഡന്റ് കെ.സി ഗോപാലകൃഷ്ണൻ, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ യു.പി ജയശ്രീ , തഹസിൽദാർ എസ്. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

From around the web

Pravasi
Trending Videos