വനിതാ ദിനത്തിൽ കൊച്ചി മെട്രോയുടെ ഓഫർ, ഏത് സ്റ്റേഷനിലും ഏത് ദൂരത്തിലും 20 രൂപ മാത്രം
Mar 7, 2023, 10:43 IST

അന്താരാഷ്ട്ര വനിതാ ദിനത്തിൽ എല്ലാ വനിതകൾക്കും കൊച്ചി മെട്രോയുടെ പ്രത്യേക ഓഫർ. ഏത് സ്റ്റേഷനിലും ഏത് ദൂരത്തിലും 20 രൂപയാണ് ഓഫർ. ഈ ഓഫർ വനിതാ മെട്രോ യാത്രക്കാർക്ക് മാത്രമാണെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.
കൊച്ചി മെട്രോ നാല് മെട്രോ സ്റ്റേഷനുകളിൽ 20 രൂപ നിരക്കിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുന്നു. നാളെ വനിതാ ദിനത്തിലാണ് ഉദ്ഘാടനം. ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നിവിടങ്ങളിലാണ് സൗകര്യം.
From around the web
Pravasi
Trending Videos