NewMETV logo

കൊച്ചി മെട്രോ ജീവനക്കാര്‍ക്ക് ആധുനിക സി.പി.ആര്‍ പരീശീലനം നൽകി

 
43

കൊച്ചി മെട്രോയിലെ ജീവനക്കാര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ആധുനിക സി.പി.ആര്‍ (കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍) പരിശീലനം നൽകി.
യാത്രക്കാര്‍ക്ക് മെട്രോ യാത്രയ്ക്കിടയില്‍ ഹൃദയസ്തംഭനം സംഭവിച്ചാല്‍ അടിയന്തിരമായി പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാര്‍ക്ക് ആധുനിക സി.പി.ആര്‍.പരിശീലനം നല്‍കുന്നത്.

യാത്രക്കാരുമായി കൂടുതല്‍ അടുത്തിടപഴകുന്ന ഓപ്പറേഷന്‍സ്, മെയ്ന്റനന്‍സ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് രാവിലെ 9 മണിമുതല്‍ മുട്ടം യാര്‍ഡിലും 11.30 മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനിലുംവെച്ചാണ് പരിശീലനം ലഭ്യമാക്കിയത്. പരിശീലനം വരും ദിവസങ്ങളിലും തുടരും. കൊച്ചി ആസ്ഥാനമായ ബ്രയ്ന്‍വയര്‍ മെഡിടെക്‌നോളജീസ് ആണ് പരിശീലനം നല്‍കുന്നത്. കമ്പനി ഡയറക്ടർ കിരൺ എൻ. എം. പരിശീലനത്തിന് നേതൃത്വം നൽകി.

From around the web

Pravasi
Trending Videos