NewMETV logo

ഉയരങ്ങൾ താണ്ടി സ്വര്‍ണ വില

 

പുതിയ ഉയരങ്ങൾ താണ്ടി സ്വര്‍ണ വില. സ്വർണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 4520 രൂപയായി. പവന് 36000 രൂപ  കടന്നു. ഇന്ന് പവന് 36160 രൂപയാണ് വില. ആദ്യമായാണ്​ സ്വർണ വില 36000 കടക്കുന്നത്​.

കൊറോണയെ തുടർന്നുണ്ടായ സാമ്പത്തിക സാഹചര്യം തന്നെയാണ്​ സ്വർണ വിലയിലെ ഈ വർദ്ധനയ്ക്ക് കാരണം​. ഈ സാഹചര്യത്തിൽ പലരും​ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതാണ്​ വില കൂടുന്നതിനുള്ള പ്രധാന കാരണം.കഴിഞ്ഞ മൂന്നാഴ്ചക്കിടെ 2000 രൂപയിൽ കൂടുതലാണ് സ്വർണ വില ഉയര്‍ന്നത്. 

From around the web

Pravasi
Trending Videos