ബിജെപിക്കൊപ്പം ഇ.ശ്രീധരന്‍ സജീവമായുണ്ടാകുമെന്ന് കെ. സുരേന്ദ്രന്‍

മലപ്പുറം:ബിജെപിക്കൊപ്പം ഇ.ശ്രീധരന്‍ സജീവമായുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. രാഷ്ട്രീയത്തില്‍ സജീവമാകാനില്ലെന്നും കേരളത്തിൽ ബിജെപിക്ക് പല കാര്യങ്ങളും തിരുത്താതെ രക്ഷയില്ലെന്നും പരാജയത്തിൽ നിന്ന് പാഠം പഠിച്ചെന്നും ഇ ശ്രീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അദ്ദേഹവുമായി കെ.സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇ.ശ്രീധരനുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
പാര്‍ട്ടി പ്രധാന മുഖമായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടിയ ശ്രീധരന്റെ പ്രസ്താവന ബിജെപിക്ക് വലിയ രീതിയിൽ തിരിച്ചടി ഉണ്ടാക്കി. വിഷയം ദേശീയതലത്തിൽ ചർച്ച ആയതോടെയാണ് ശ്രീധരനെ കാണാൻ സുരേന്ദ്രന്‍ എത്തിയത്. ദേശീയ കൗണ്‍സില്‍ പ്രത്യേക ക്ഷണിതാവാണ് ഇ. ശ്രീധരന്‍ നിലവിലെന്നും പാര്‍ട്ടിക്കൊപ്പംഅദ്ദേഹം എന്നും ഉണ്ടാകുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ശ്രീധരന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള തിരുത്തലുകള്‍ നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.