NewMETV logo

കണ്ടക്ടർക്ക് കോവിഡ് ; അങ്കമാലി സ്റ്റാൻഡ് അടച്ചു 
 

 

അ​ങ്ക​മാ​ലി:  ക​ണ്ട​ക്ട​ർ​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ചതോടെ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റ്ഡ് അ​ട​ച്ചു. കെ​എ​സ്ആ​ർ​ടി​സി അ​ങ്ക​മാ​ലി ഡി​പ്പോ​യി​ലെ കണ്ടക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. അ​ങ്ക​മാ​ലി-​ആ​ലു​വ റൂ​ട്ടി​ൽ ഓ​ർ​ഡി​ന​റി ബ​സി​ലെ ക​ണ്ട​ക്ട​ർ​ക്കാ​ണ് രോഗം ബാധിച്ചത്.

ക​ഴി​ഞ്ഞ 23, 24,25 തി​യ​തി​ക​ളി​ലാ​ണ് ഇയാൾ അ​വ​സാ​ന​മാ​യി ഡ്യൂ​ട്ടി​ക്കെ​ത്തി​യ​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി ട്രി​പ്പു​ക​ളി​ൽ ഇയാൾ ജോ​ലി ചെ​യ്തി​രു​ന്നു. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് 26ന് ​ഇ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് മടങ്ങിപ്പോയി.

ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്പോ കൊറോണ പോ​സി​റ്റീ​വാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെയോടെ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. തുടർന്ന് ഡിപ്പോ​യിൽനിന്ന് ഇന്ന് സ​ർ​വീ​സു​ക​ൾ ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​തെ റോഡിന് സൈഡിൽ നി​ർ​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​ത്.
 

From around the web

Pravasi
Trending Videos