NewMETV logo

കേരളത്തിൽ 131 പേർക്ക് കൂടി കൊറോണ 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 131 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറത്തെ 32 പേർക്കും, കണ്ണൂരിലെ 26 പേർക്കും, പാലക്കാട്ടെ 17 പേർക്കും, കൊല്ലത്തെ 12 പേർക്കും, എറണാകുളത്തെ 10 പേർക്കും, ആലപ്പുഴയിലെ 9 പേർക്കും, കാസർഗോഡ്  8 പേർക്കും, തിരുവനന്തപുരത്ത് 5 പേർക്കും (ഒരാൾ മരണമടഞ്ഞു), തൃശൂർ, കോഴിക്കോട് ജില്ലകളിൽ 4 പേർക്ക് വീതവും, കോട്ടയത്ത് 3 പേർക്കും, പത്തനംതിട്ടയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ്- 25, യു.എ.ഇ.- 12, സൗദി അറേബ്യ- 11, ഒമാൻ- 6, ഖത്തർ- 6, ബഹറിൻ- 1, മാൾഡോവ- 1, ആഫ്രിക്ക- 1, എത്യോപ്യ- 1, ഖസാക്കിസ്ഥാൻ- 1 എന്നിങ്ങനേയാണ് മറ്റ് രാജ്യങ്ങളിൽ നിന്നും വന്നവർ. തമിഴ്നാട്- 13, മഹാരാഷ്ട്ര- 10, ഡൽഹി- 5, ഉത്തർപ്രദേശ്- 5, കർണാടക- 4, ബീഹാർ- 2, രാജസ്ഥാൻ- 2, ഹരിയാന- 1, ഉത്തരാഖണ്ഡ്- 1, ഹിമാചൽ പ്രദേശ്- 1, പഞ്ചാബ്- 1, അരുണാചൽ പ്രദേശ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 10 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറത്തെ 4 പേർക്കും, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ 2 പേർക്ക് വീതവും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ഓരോരുത്തർക്കും വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കൂടാതെ കണ്ണൂരിലെ 9 സി.ഐ.എസ്.എഫുകാർക്കും രോഗം സ്ഥിരീകരിച്ചു. ജൂൺ 27ന് തിരുവനന്തപുരം ജില്ലയിൽ മരണമടഞ്ഞ തങ്കപ്പന്റെ (76) പരിശോധനാഫലവും ഇതിൽ ഉൾപെടുന്നു.

ചികിത്സയിലായിരുന്ന 75 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറത്തെ 23 പേരുടെയും( തൃശൂർ-1), തൃശൂരിലെ 12 പേരുടെയും, എറണാകുളം, പാലക്കാട് ജില്ലകളിലെ 7 പേരുടെ വീതവും, തിരുവനന്തപുരം (കൊല്ലം-1), കോട്ടയം ജില്ലകളിലെ 6 പേരുടെ വീതവും, വയനാട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 2112 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2304 പേർ ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടി.

From around the web

Pravasi
Trending Videos