സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത യുവാവ് അറസ്റ്റിൽ

വിവാഹത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത 24 കാരനായ യുവാവ് അറസ്റ്റിൽ. കല്ലുവാതുക്കൽ സജിത്ത് നിവാസിൽ സജിത്താണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവതിയെ ഇയാൾ പലതവണ ലൈംഗികമായി ചൂഷണം ചെയ്തു. താൻ വിവാഹിതനാണെന്ന് മറച്ചുവെച്ചാണ് ഇയാൾ അവരുമായി സൗഹൃദം സ്ഥാപിച്ചത്. പ്രണയം നടിച്ച് പാരിപ്പള്ളിയിലെ വാടക വീട്ടിൽ വച്ചാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്.
വിവാഹമോചിതയായ യുവതി തനിച്ചായിരുന്നു താമസം.ഇയാൾ പലതവണ ആയി 2,17,000 രൂപ തട്ടിയെടുത്തതായി യുവതി ആരോപിച്ചു. വിവാഹിതനാണെന്ന് അറിഞ്ഞപ്പോൾ പണം തിരികെ നൽകാൻ യുവതി ആവശ്യപ്പെട്ടു. പണം തിരികെ നൽകാത്തതിനാൽ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാരിപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ അൽജബാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.