എ.കെ.ജി സെന്റർ ആക്രമണ കേസിൽ പ്രതിയുടേയും സൂത്രധാരന്റേയും വിശദാംശങ്ങൾ പുറത്തുവിടട്ടെയന്ന് വി.ഡി സതീഷൻ
Sep 10, 2022, 14:35 IST

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിൽ പ്രതിയുടേയും സൂത്രധാരന്റേയും വിശദാംശങ്ങൾ പൊലീസ് പുറത്തുവിടട്ടെയന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ. കുറ്റം ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാനാണ് പൊലീസിന്റെ ശ്രമമെന്നും സതീശൻ ആരോപിക്കുന്നു.
ആരായാലെന്ത്. എന്തായാലും പ്രതിപക്ഷവുമായൊരു ബന്ധവുമുള്ള ആളല്ല. ഇത്രയും ദിവസമായിട്ട് ആളെ കിട്ടാത്തതിനാല്‍ ഇനി ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാവും. അവർ വിശദാംശങ്ങള്‍ പറയട്ടെ. എന്നിട്ട് കൂടുതല്‍ പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
From around the web
Pravasi
Trending Videos