NewMETV logo

 

കഴക്കൂട്ടം ഫ്ളൈഓവർ നവംബർ 15 ന് തുറക്കും

 
36
 

കഴക്കൂട്ടം ഫ്ളൈഓവർ നവംബർ 15 ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 2.7 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഫ്ളൈഓവറിന്റെ നിർമാണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അവസാനഘട്ട പ്രവർത്തികൾ പൂർത്തിയാക്കി നവംബർ ഒന്നിന് തുറക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും മഴ കാരണമാണ് നീട്ടിവെക്കേണ്ട സാഹചര്യമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. തലസ്ഥാന നഗരിയിലെത്തുന്ന ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ യാത്രയൊരുക്കാൻ ഇത് ഫലപ്രദമാണ്. നാലുവരിയിൽ നിർമിച്ച കേരളത്തിലെ ഏറ്റവും നീളമുള്ള ഫ്ളൈഓവറാണ് കഴക്കൂട്ടത്തേത്. കേന്ദ്രസർക്കാർ, ദേശീയപാത അതോറിറ്റി, സംസ്ഥാന സർക്കാർ, പൊതുമാരാമത്ത് വകുപ്പ്, തിരുവനന്തപുരം ജില്ലാപഞ്ചായത്ത്, ജനപ്രതിനിധികൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഫ്ളൈഓവറെന്ന് മന്ത്രി പറഞ്ഞു. അണ്ടർ പാസ്സ് ഉൾപ്പെടെയുള്ളവയ്ക്ക് സംസ്ഥാന സർക്കാർ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.

From around the web

Pravasi
Trending Videos