NewMETV logo

 

തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ ടു ജനുവരി ഒന്നിന്

 
31
 

കണ്ണൂർ: തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി പൈതൃക ഇടങ്ങളെ ചേർത്ത് ജനുവരി ഒന്നിന് തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ ടു സംഘടിപ്പിക്കുന്നു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മെൻറ്കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ http://www.ilovethalassery.com

എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രാവിലെ ആറിന് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് സ്റ്റേഡിയത്തിൽ തന്നെ അവസാനിക്കും. ചരിത്ര പ്രാധാന്യമുള്ള തലശ്ശേരി കോട്ട, ഓവർബറീസ് ഫോളി, ജവഹർഘട്ട് , പിയർ റോഡ്, സെൻറ് ആംഗ്ലിക്കൻ ചർച്ച്, താഴെയങ്ങാടി തുടങ്ങിയവയെ ബന്ധിപ്പിച്ച് 14 കിലോമീറ്ററാണ് ഹെറിറ്റേജ് റൺ. ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്നും ആയിരത്തോളം പേരെയാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നതെന്ന് ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ പറഞ്ഞു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ് നൽകും.

മുഴപ്പിലങ്ങാട് ബീച്ച്, ധർമടം ദ്വീപ്, ഇല്ലിക്കുന്ന് ഗുണ്ടർട്ട് ബംഗ്ലാവ്, തലശ്ശേരി ഓവർബറീസ് ഫോളി, ഓടത്തിൽ പള്ളി, കടൽപ്പാലം, ജവഹർഘട്ട്, സെന്‍റ് ആംഗ്ലിക്കൻ ചർച്ച്, ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ജഗന്നാഥ ക്ഷേത്രമുൾപ്പെടെയുള്ള ആരാധനാലയങ്ങൾ എന്നിവ ചേർത്ത് തലശ്ശേരിയെ പ്രത്യേക ടൂറിസം കേന്ദ്രമാക്കി ഉയർത്തുകയും പൊതുജനങ്ങളിൽ ടൂറിസം അവബോധം സൃഷ്ടിക്കുകയുമാണ് ഹെറിറ്റേജ് റണിന്റെ ലക്ഷ്യം. ഹെറിറ്റേജ് റൺ പൂർത്തിയാക്കുന്ന മുഴുവൻ അത്‌ലറ്റുകൾക്കും സമ്മാനം നൽകും. 150 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

From around the web

Pravasi
Trending Videos