NewMETV logo

 സ്പീക്കർ എ.കെ ആന്റണിയെ സന്ദർശിച്ചു

 
25
 

മുൻ മുഖ്യമന്ത്രി എ.കെ ആന്റണിയെ സ്പീക്കർ എ. എൻ. ഷംസീർ സന്ദർശിച്ചു. തിരുവനന്തപുരം വഴുതക്കാടുള്ള ആന്റണിയുടെ സ്വകാര്യവസതിയായ അഞ്ജനത്തിലെത്തിയാണ് സ്പീക്കർ കണ്ടത്. സ്പീക്കർ പദവിയിലേക്ക് എത്തിയ ശേഷം ആദ്യമായിട്ടാണ് ആന്റണിയെ സന്ദർശിക്കുന്നത്. നിയമസഭ ലൈബ്രറിയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ബുക്ക് ഫെയറിലേക്ക് ആന്റണിയെ സ്പീക്കർ ക്ഷണിച്ചു. പൊതുപരിപാടികളിൽ പങ്കെടുത്തു തുടങ്ങിയിട്ടില്ലെന്നും അനുകൂല സാഹചര്യമുണ്ടായാൽ തീർച്ചയായും പങ്കെടുക്കാമെന്നും ആന്റണി അറിയിച്ചതായി സ്പീക്കർ പറഞ്ഞു.

സ്പീക്കർ പദവിയിലേക്കെത്തിയ ഷംസീറിനെ എ. കെ. ആന്റണി അഭിനന്ദിച്ചു. ആന്റണിയ്ക്ക് ഉപഹാരം സമ്മാനിച്ചാണ് സ്പീക്കർ മടങ്ങിയത്.

From around the web

Pravasi
Trending Videos