NewMETV logo

 ഓണാഘോഷം: വരയും പ്രദർശനവും സംഘടിപ്പിച്ചു

 
19
 

ജില്ലയിലെ ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ചിത്രകാരന്മാരുടെ കൂട്ടായ്മയിൽ വരയും പ്രദർശനവും സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിലെ കൾച്ചറൽ സ്റ്റേജിൽ നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25 കലാകാരന്മാർ പങ്കെടുത്തു.

ചിത്രകാരന്മാരുടെ ഓർമ്മകളിലെ ഓണാനുഭവങ്ങളാണ് വർണ്ണങ്ങളിലൂടെ ചിത്രങ്ങളായി തെളിഞ്ഞത്. പൂ പറിക്കൽ , പൂക്കളമിടൽ, വള്ളംകളി തുടങ്ങി  ഓണവുമായി ബന്ധപ്പെട്ടവയാണ് ചിത്രങ്ങളായി മാറിയത്. കലാകാരന്മാരുടെ കൈകളാൽ തീർത്ത മനോഹര ചിത്രങ്ങൾ കാണാൻ നിരവധി പേരാണ് എത്തിച്ചേർന്നത്.

വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഡി.റ്റി.പി.സി യും നേതൃത്വത്തിൽ നടത്തുന്ന ‘ഓണാഘോഷം 2022’ ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരായ എം.ബിജുലാൽ, രമ്യ സന്തോഷ്, ആർട്ടിസ്റ്റ് കിഷോർ,  ഷംസീർ കുറ്റിച്ചിറ എന്നിവർ നേതൃത്വം നൽകി.

From around the web

Pravasi
Trending Videos