NewMETV logo

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ എൻ.സി.സി ബാനറുകൾ സമ്മാനിച്ചു

 
44

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഈ വർഷത്തെ എൻ.സി.സി ബാനറുകൾ സമ്മാനിച്ചു. മികച്ച ഒന്നാമത്തെ ഗ്രൂപ്പിനുള്ള അവാർഡ് കോഴിക്കോട് എൻ.സി.സി ഗ്രൂപ്പ് കമാൻണ്ടർ ബ്രിഗേഡിയർ ഇ. ഗോവിന്ദിനും രണ്ടാമത്തെ ഗ്രൂപ്പിനുള്ള അവാർഡ് കോട്ടയം എൻ.സി.സി ഗ്രൂപ്പ് കമാൻണ്ടർ ബ്രിഗേഡിയർ എം.എൻ സാജനും ഏറ്റുവാങ്ങി. 2021-22 ൽ സംസ്ഥാനത്തെ അഞ്ച് എൻ.സി.സി ഗ്രൂപ്പുകളിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ഗ്രൂപ്പിനെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ബാനറിനായി തെരഞ്ഞെടുത്തത്.

സംസ്ഥാനത്തെ ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനുള്ള മത്സരത്തിൽ ജൂനിയർ ഡിവിഷൻ/വിംഗ് അവാർഡ് പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ (1 കേരള എയർസ്‌ക്വാഡ്രൻ), ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ ഡിവിഷൻ/വിംഗ് സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജ് (5 കേരള ബറ്റാലിയൻ), ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡ് 33 കേരള ബറ്റാലിയൻ എൻ.സി.സി നെടുങ്കണ്ടം എന്നിവർക്കും ലഭിച്ചു.

പാങ്ങോട് കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒഫിഷ്യേറ്റിങ് അഡീഷണൽ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഇ. ഗോവിന്ദ് അധ്യക്ഷത വഹിച്ചു. റിപ്പബ്ലിക് ദിനത്തിൽ ന്യൂഡൽഹിയിൽ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടിയുടെ പുനരാവിഷകാരം അരങ്ങേറി. 17 എൻ.സി.സി ഡയറക്ടറേറ്റുകൾ തമ്മിൽ നടന്ന മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് 57 എൻ.സി.സി കേഡറ്റുകളാണ് പങ്കെടുത്തത്. 2021 ഡിസംബർ 17 മുതൽ ഫെബ്രുവരി ഒന്നുവരെ നടന്ന ഓൾ ഇന്ത്യ മത്സരത്തിൽ കേരള എൻ.സി.സി ചരിത്രത്തിൽ ആദ്യമായി മത്സരിച്ച ആറ് ബെസ്റ്റ് കേഡറ്റുകളിൽ ആറിലും പതക്കങ്ങൾ കരസ്ഥമാക്കി. സംസ്ഥാനത്തിൽ നിന്നും പോയ 57 കേഡറ്റുകളിൽ 15 കേഡറ്റുകൾ രാജ്പത് മാർച്ചിലേക്കും നാല് കേഡറ്റുകൾ ഗാർഡ് ഓഫ് ഓണറിനും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

From around the web

Pravasi
Trending Videos