NewMETV logo

ശര്‍ക്കര പായസവും വെള്ള നിവേദ്യവും സൗജന്യമായി വാങ്ങാം

 
 
43
 

ശബരിമല അയ്യപ്പസ്വാമിയുടെ വഴിപാട് പ്രസാദവുമായ വെള്ള നിവേദ്യം കൗണ്ടറില്‍ നിന്ന് വാങ്ങാവുന്നതാണ്. അരി കൊണ്ടുവരുന്നവര്‍ ആവശ്യപ്പെടുന്ന പക്ഷം സൗജന്യമായി വെള്ള നിവേദ്യം നല്‍കും. കൂടാതെ 25 രൂപ വെള്ള നിവേദ്യ കൗണ്ടറില്‍ അടച്ചും വെള്ള നിവേദ്യ പ്രസാദം വാങ്ങാവുന്നതാണ്.

അരിയും ശര്‍ക്കരയും കൊണ്ടുവരുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യാനുസരണം ശര്‍ക്കര പായസം സൗജന്യ പ്രസാദമായി നല്‍കും. 25 രൂപാ വിലയ്ക്കും ശര്‍ക്കര പായസം ലഭിക്കും. അരവണ വിതരണ കൗണ്ടറിന് മുന്നിലാണ് വെള്ള, ശര്‍ക്കര പായസ കൗണ്ടര്‍ സ്ഥിതി ചെയ്യുന്നത്.

തിരുമുറ്റം, ഫ്‌ളൈ ഓവര്‍, മാളികപ്പുറം, വെള്ള കൗണ്ടര്‍ എന്നിവിടങ്ങളില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന അരി, ശര്‍ക്കര തുടങ്ങിയ വഴിപാട് സാധനങ്ങള്‍ വേര്‍തിരിച്ച് അതിലുള്ള നോട്ടും നാണയങ്ങളും കാണിക്ക വഞ്ചിയില്‍ നിക്ഷേപിക്കും.

അരി അരിച്ച് വേര്‍തിരിച്ച് അളന്ന് തിട്ടപ്പെടുത്തി സ്റ്റോര്‍ സൂപ്രണ്ടിനെ ഏല്‍പ്പിക്കും. ശര്‍ക്കര വെള്ള നിവേദ്യ പ്രസാദ കൗണ്ടറിലെ സ്പെഷ്യല്‍ ഓഫീസര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ എഴ് ദേവസ്വം ജീവനക്കാരും 52 ദിവസവേതന ജീവനക്കാരും അടങ്ങുന്ന ടീമാണ് ശര്‍ക്കര, വെള്ള നിവേദ്യ കൗണ്ടറിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

From around the web

Pravasi
Trending Videos