NewMETV logo

ഇസാഫ് ബാങ്കിന് റൈസിങ് ബ്രാൻഡ്  ഏഷ്യാ അവാർഡ് 

 
34

കൊച്ചി: മികച്ച വളര്ച്ചയുള്ള ബ്രാന്ഡുകള്ക്ക് ബാർക്  ഏഷ്യ നല്കുന്ന റൈസിങ് ബ്രാൻഡ്  ഏഷ്യാ 2021-22 പുരസ്കാരം ഇസാഫ് സ്മോള് ഫിനാന്സ് ബാങ്ക് സ്വന്തമാക്കി. മികച്ച വളര്ച്ച, സുസ്ഥിരത, സൽപ്പേര്, മികച്ച ബ്രാൻഡ്  നാമം എന്നീ വിഭാഗങ്ങളിലാണ് മറ്റു ബ്രാന്ഡുകളെ ഇസാഫ് പിന്നിലാക്കിയത്.

ഞായറാഴ്ച ഗോവയില് നടന്ന ചടങ്ങില് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സിഇഒ യുമായ കെ പോൾ തോമസും ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്സ് ചെയർപേഴ്സണും എം ഡിയുമായ മെറീന പോളും ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. പ്രമുഖ എഴുത്തുകാരനും, ലീലാവതി ഹോസ്പിറ്റൽ ന്യൂറോ സർജനുമായ ഡോ പി എസ് രമണിയും ഹെറാൾഡ് ഗ്ലോബൽ പബ്ലിഷിംഗ് ഡയറക്ടർ ചൈതി സെനും ചേർന്നാണ് അവാർഡ് നൽകിയത്. ഏറ്റവും പ്രശസ്തമായ ബ്രാന്ഡുകള്ക്ക് നല്കുന്ന രാജ്യാന്തര അംഗീകാരമാണ് ഈ പുരസ്കാരം. വിപണി സർവ്വേ, പഠന റിപോര്ട്ടുകള്, പൊതു സർവേ എന്നീ മൂന്ന് ഘട്ട മൂല്യനിര്ണയത്തിലൂടെയാണ് ഈ അവാര്ഡിന് അര്ഹരെ കണ്ടെത്തുന്നത്.

From around the web

Pravasi
Trending Videos