NewMETV logo

 

1600 ഓണചന്തകളുമായി കൺസ്യൂമർഫെഡ്

 
6
 

കൺസ്യൂമർഫെഡ് ഓണത്തിനായി സംസ്ഥാനത്തുടനീളം1600 ഓണചന്തകൾ സജ്ജമാക്കും. 13 ഇന നിത്യോപയോഗസാധനങ്ങൾ 50% വിലക്കുറവിൽ ലഭ്യമാകും. പൊതുവിപണിയിൽ നിന്നും 30% - 100% വരെ വിലക്കുറവിൽ സബ്‌സിഡി ഇനങ്ങളും, 10% - 40% വിലക്കുറവിൽ നോൺ-സബ്സിഡി ഇനങ്ങളും ലഭ്യമാകും. മിൽമയുടെ സ്പെഷ്യൽ ഓണ കിറ്റ് 297 രൂപയ്ക്ക് ലഭിക്കും.

പാലട മിക്‌സ്, നെയ്യ്, പാൽ, വെജിറ്റബിൾ ബിരിയാണി മിക്‌സ്, ഗുലാബ് ജാമുൻ എന്നിവയാണ് മിൽമ കിറ്റിലുള്ളത്. കാഷ്യൂ കോർപ്പറേഷന്റെ കാഷ്യുനട്ട് 15% വിലക്കുറവിൽ ലഭിക്കും. വിപണന കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ ടോക്കൺ സംവിധാനമാണ് ആവിഷ്കരിക്കുന്നത്. ഹോർട്ടി കോർപ്പുമായി സഹകരിച്ച് കർഷകരിൽ നിന്ന് ശേഖരിക്കുന്ന ജൈവ പച്ചക്കറികളും സഹകരണ സ്ഥാപനങ്ങൾ നേരിട്ട് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയും വില്പനയ്ക്കുണ്ടാകും.

കൺസ്യൂമർഫെഡിന്റെ ഓണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 29ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ ഏഴ് വരെയാണ് ഓണംവിപണി.

From around the web

Pravasi
Trending Videos