NewMETV logo

 ഒറ്റത്തവണ ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത പ്ലാസ്റ്റിക് വസ്തുക്കൾക്ക് ജൂലൈ 1 മുതൽ നിരോധനം

 
59
 

ന്യൂഡൽഹി: 2022ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ച്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2021-  പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഭേദഗതി ചട്ടങ്ങൾ, 2021 ഓഗസ്റ്റ് 12-ന് വിജ്ഞാപനം ചെയ്തു.

'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ആഘോഷവേളയിൽ, സുരക്ഷിതമായി നിർമാർജനം ചെയ്യാൻ ബുദ്ധിമുട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം തടയുന്നതിന് ഒരു നിർണായക നടപടിയാണ് രാജ്യം കൈക്കൊള്ളുന്നത്. 2022 ജൂലായ് 1 മുതൽ രാജ്യത്തുടനീളം കുറഞ്ഞ ഉപയോഗക്ഷമതയുള്ളതും ഉയർന്ന മലിനീകരണ സാധ്യതയുമുള്ള, ഒറ്റത്തവണ ഉപയോഗിക്കുന്ന തെരഞ്ഞെടുത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ രാജ്യത്ത് നിരോധിക്കുന്നു.

ആഗോളതലത്തിൽ തന്നെ, സമുദ്രാത്തിലുൾപ്പെടെ ഭൗമ- ജല ആവാസവ്യവസ്ഥകളിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് മൂലമുണ്ടാകുന്ന പ്രതികൂല പ്രത്യാഘാതങ്ങളെ കുറിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നത് എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പാരിസ്ഥിതിക വെല്ലുവിളിയായി മാറിയിരിക്കുന്നു.

2019- ൽ നടന്ന ഐക്യരാഷ്ട്രസഭയുടെ നാലാമത് പരിസ്ഥിതി അസംബ്ലിയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ മലിനീകരണം പരിഹരിക്കുന്നതിനുള്ള പ്രമേയം ഇന്ത്യ അവതരിപ്പിച്ചു. ഈ സുപ്രധാന വിഷയത്തിൽ ആഗോള സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യം ഇതിലൂടെ ഉയർത്തിക്കാട്ടി. ഐക്യ രാഷ്ട്രസഭ പരിസ്ഥിതി അസംബ്ലി 4- ൽ ഈ പ്രമേയം അംഗീകരിച്ചത് ഒരു സുപ്രധാന നേട്ടമായിരുന്നു. 2022 മാർച്ചിൽ സമാപിച്ച ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി അസംബ്ലിയുടെ അഞ്ചാം സമ്മേളനത്തിൽ, പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ആഗോളതലത്തിൽ നടപടിയെടുക്കുന്നതിനുള്ള പ്രമേയത്തിൽ സമവായം വികസിപ്പിക്കുന്നതിന് എല്ലാ അംഗരാജ്യങ്ങളുമായും ഇന്ത്യ ക്രിയാത്മകമായി ഇടപെട്ടു.

From around the web

Pravasi
Trending Videos