ഭൂപരിധി ഇളവ് ഉത്തരവിൽ ഭേദഗതി
Aug 25, 2022, 13:27 IST

1963 ലെ കേരള ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഭൂപരിധിയിൽ ഇളവനുവദിക്കുന്നതിന് മാർഗ്ഗനിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ഉൾക്കൊള്ളിച്ച ഉത്തരവുകളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു. ഇളവിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ മുഴുവൻ പ്രക്രിയയും ഓണ്‍ലൈനായി നടത്തും.
വകുപ്പ് 81 (3 ബി) പ്രകാരമുള്ള ഇളവിനുള്ള അപേക്ഷ ഭൂമി വാങ്ങിയ / ഏറ്റെടുത്ത തീയതി മുതൽ ഒരു മാസത്തിനുള്ളിൽ സർക്കാരിന് ഓണ്‍ലൈനായി സമർപ്പിക്കണം. അത്തരം അപേക്ഷകളിൽ സർക്കാർ രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം.
അപേക്ഷകളിൽ തീരുമാനമെടുക്കാൻ റവന്യൂ വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട പ്രൊജക്ടിലെ വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും ബന്ധപ്പെട്ട പ്രൊജക്ട് വകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതി രൂപീകരിക്കാനും തീരുമാനിച്ചു.
From around the web
Pravasi
Trending Videos