NewMETV logo

പൊന്നിയിൻ സെല്‍വൻ

 രണ്ടാം ഭാഗത്തിലെ പ്രണയാർദ്രമായ ' അകമലർ ' മെലഡി ഗാനം  എത്തി !  

 
15

ണിരത്നം അണിയിച്ചൊരുക്കിയ തൻ്റെ ഡ്രീം പ്രോജക്റ്റായ 'പൊന്നിയിൻ സെൽവൻ ' എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ' പിഎസ്-2 ' വിലെ പ്രണയാർദ്രമായ

 "അകമലർ  അകമലർ  ഉണരുക യായോ

മുഖമൊരു കമലമായ്   വിരിയുകയായോ 

പുതുമഴ പുതുമഴ ഉതിരുകയായോ

തരുനിര മലരുകളണിവു 

ആരത്.... ആരത് എൻ ചിരി കോർത്തത്... "

എന്നു തുടങ്ങുന്ന മെലഡി ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ അണിയറക്കാർ പുറത്തു വിട്ടു. റഫീക്ക് അഹമ്മദ് രചിച്ച് ഏ.ആർ.റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. കാർത്തി, തൃഷ, എന്നിവരാണ് ഫാൻ്റസിയായി ചിത്രീകരിച്ച ഗാനത്തിൽ.

 സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവൽ 'പൊന്നിയിൻ സെല്‍വൻ' ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ തന്നെ ദൃശ്യ സാക്ഷത്ക്കാരം നൽകിയിരിക്കുന്നത് .  

വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷകൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആൻ്റണി, റിയാസ് ഖാൻ , ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് അഭിനേതാക്കൾ. ഏപ്രിൽ 28-ന് ലോകമെമ്പാടും ' പിഎസ് -2 ' റിലീസ് ചെയ്യും. 

'പൊന്നിയിൻ സെല്‍വൻ -1' രാജ്യത്ത് ബോക്സോഫീസിൽ വൻ ചരിത്രമാണ് സൃഷ്‍ ടിച്ചത് . 

ഹിറ്റ്‍മേക്കര്‍ മണിരത്നം സംവിധാനം ചെയ്‍ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ 'പൊന്നിയിൻ സെൽവൻ-2 ', (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും .

From around the web

Pravasi
Trending Videos