NewMETV logo

ദയവ് ചെയ്ത് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് : ഷംന കാസിം 
 

 

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം കവരാൻ ശ്രമിച്ച കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കേസിൽ 8 പേരാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ട് പ്രതികൾ കൂടി ഇനിയും പിടിയിലാകാനുണ്ട്. കേസുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ ഷംനയുടെ മൊഴിയെടുത്തിരുന്നു.  പിടിയിലായ മേക്കപ്പ് ആർട്ടിസ്റ്റ് ഹാരിസും റഫീഖും ചേർന്നാണ് തട്ടിപ്പുകൾ ആസൂത്രണം ചെയ്തതെന്നാണ് പൊലീസിസ് പറയുന്നത്.

കൂടാതെ താനുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കിവിടുന്നവർക്കെതിരെ  ഷംന രംഗത്തെത്തിയിരിക്കുകയാണ്. കേസിലെ  കുറ്റക്കാരെയോ അവരുടെ ഗ്യാങിനെ കുറിച്ചോ തനിക്ക് അറിയില്ല. ദയവ് ചെയ്ത് ഇതുമായി ബന്ധപ്പെട്ട്  വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കരുതെന്നും ഷംന പറയുന്നു.
 

From around the web

Pravasi
Trending Videos