NewMETV logo

പുതുമുഖങ്ങളുമായി ഔസേപ്പച്ചൻ വാളക്കുഴിയുടെ 'മിസ്സിങ് ഗേൾ' ; പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി...

 
15

ഫൈൻ ഫിലിംസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'മിസ്സിങ് ഗേൾ' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ​ഗാനം പുറത്തിറങ്ങി. 'ഒളികണ്ണാൽ എന്നെ കൊല്ലാതെ നീ' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം സത്യജിത്ത്, ശ്രദ്ധ പ്രസന്നൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മില്ലേനിയം ഓഡിയോസ് പുറത്തിറക്കിയ ഹൃദയസ്പർശിയായ ഈ ഗാനത്തിന് സത്യജിത്താണ് സം​ഗീതവും വരികളും ഒരുക്കിയിരിക്കുന്നത്. 

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പ്രതിപാദിച്ചൊരുക്കിയ ചിത്രമാണ് 'മിസ്സിങ് ഗേൾ'. നവാഗതനായ അബ്ദുൾ റഷീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'അവൾ ഒരു കൃത്യത്തിലാണ് ' എന്ന ടാഗ് ലൈനിൽ പുറത്തുറങ്ങുന്ന ചിത്രത്തിൽ പുതുമുഖ സഞ്ജു സോമനാഥാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതരായ വിശാൽ വിശ്വനാഥനും അഫ്സൽ കെ അസീസും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.  

സംവിധാകൻ, തിരക്കഥാകൃത്ത്, നായകൻ, നായിക, സംഗീത സംവിധാകൻ ഉൾപ്പടെ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ 'മിസ്സിങ് ഗേൾ' ഔസേപ്പച്ചൻ വാളക്കുഴിയുടെ 21മത്തെ സിനിമയാണ്. ആദ്യ ചിത്രം 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' മുതൽ അവസാനം പുറത്തിറങ്ങിയ 'ഒരു അഡർ ലവ്' വരെയുള്ള ചിത്രങ്ങളിലൂടെ ഒരു പിടി പുതുമുഖങ്ങളെ മലയാള സിനിമക്ക് സമ്മാനിച്ച നിർമ്മാതാവാണ് ഔസേപ്പച്ചൻ വാളക്കുഴി. ഷിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം സച്ചിൻ സത്യയും കൈകാര്യം ചെയ്യുന്നു. കലാസംവിധാനം: ജയ് പി ഈശ്വർ, ഉണ്ണി മണ്ണങ്ങോട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിശാൽ വിശ്വനാഥൻ, അസോസിയേറ്റ് ഡയറക്ടർ: ദാസു ദിപിൻ, വി.എഫ്.എക്സ്: ഫ്രെയിംസ് ഫാക്ടറി, എസ്.എഫ്.എക്സ്: ബിജു പൈനാടത്ത്, വാർത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഉടൻ പ്രദർശനത്തിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

3 Attachments • Scanned by Gmail

Preview YouTube video Olikannal | Video Song | Missing Girl | Malayalam Movie 2023 | Abdul Rasheed | Ousepachan Vaalakuzh

From around the web

Pravasi
Trending Videos