'മെഗാ154'; ചിരഞ്ജീവി ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ആരംഭിച്ചു

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയും രവി തേജയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സംവിധായകൻ കെ.എസ്. രവീന്ദ്രയുടെ വരാനിരിക്കുന്ന സ്‌ഫോടനാത്മക ആക്ഷൻ എന്റർടെയ്‌നറിന്റെ യൂണിറ്റ് വെള്ളിയാഴ്ച ഹൈദരാബാദിൽ ചിത്രത്തിന്റെ പുതിയ ഷൂട്ടിംഗ് ഷെഡ്യൂൾ ആരംഭിച്ചു.
'മെഗാ154' എന്ന് താൽക്കാലികമായി വിളിക്കപ്പെടുന്ന ചിത്രം , ബോബി എന്ന് സ്നേഹത്തോടെ വിളിക്കുന്ന കെ.എസ്.രവീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം വൻ പ്രതീക്ഷകളാണ് ഉയർത്തിയിരിക്കുന്നത്. അവസാന ഷെഡ്യൂളിൽ യൂണിറ്റിൽ ചേർന്ന രവി തേജ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രുതി ഹാസനാണ് ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്. നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ജി.കെ. മോഹൻ സഹനിർമ്മാതാവാണ്. സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിന്റെ സംഗീതവും ആർതർ എ. വിൽസന്റെ ഛായാഗ്രഹണവുമാണ് 'മെഗാ154' ൽ ഉള്ളത്.