‘മാളികപ്പുറം’ ഒടിടിയിൽ പ്രദർശനം തുടങ്ങി

ബിഗ് സ്ക്രീനിലെ വിജയത്തിന് ശേഷം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ് ‘മാളികപ്പുറം’.ഫ്രെബ്രുവരി 14 രാത്രി 12 മണി മുതൽ ‘മാളികപ്പുറം’ ഹോട്ട്സ്റ്റാറിൽ പ്രദർശനം തുടങ്ങി. തിയറ്ററുകളിലെത്തി കാണാൻ സാധിക്കാത്തവർക്കും എത്ര കണ്ടിട്ടും മതി വരാത്തവർക്കും ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ കാണാം.
തിയറ്റർ എക്സ്പീരിയൻസിൽ മാത്രം ഒതുങ്ങുന്നതല്ല മാളികപ്പുറം എന്ന് തെളിയിച്ചിരിക്കുകയാണ്. സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരുന്നത്. ആവേശം ഒട്ടു ചോരാതെയാണ് ഒടിടിയിലൂടെയും മാളികപ്പുറം മനസ്സുകൾ കീഴടക്കുന്നത്.
ഡിസംബർ 30-ന് തിയറ്ററുകളിലെത്തിയ ചിത്രം നൂറ് കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയായിരുന്നു ചിത്രം. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും ആന്ധ്രയിലും തെലുങ്കാനയിലും മാളികപ്പുറത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.