NewMETV logo

ജോൺ എബ്രഹാമിന്റെ ഓർമ്മദിനത്തിൽ 'ജോൺ' തിയറ്ററുകളിൽ !

 
14

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ജോൺ എബ്രഹാമിന്റെ ഓർമ്മദിനമായ മെയ് 31ന് പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് സംവിധാനം ചെയ്ത 'ജോൺ' റിലീസ് ചെയ്യുന്നു. കോഴിക്കോട് ശ്രീ തിയറ്ററിൽ വൈകിട്ട് ആറ് മണിക്കാണ് പ്രദർശനം. കെ.എസ്.എഫ്.ഡി.സി. പാക്കേജിൽ സർഗ്ഗാത്മക പങ്കാളിത്തത്തിലൂടെ പൂർത്തിയാക്കിയ ഈ ചിത്രം മധു മാസ്റ്റർ, രാമചന്ദ്രൻ മൊകേരി, എ. നന്ദകുമാർ (നന്ദൻ), ഹരിനാരായണൻ, ഛായാഗ്രാഹകരായ കെ.രാമചന്ദ്രബാബു, എം.ജെ. രാധാകൃഷ്ണൻ എന്നിവരുടെ ഓർമ്മച്ചിത്രം കൂടിയാണ്. ദീദി തിരക്കഥ രചിച്ച ചിത്രത്തിന്റെ നിർമ്മാണവും സർഗ്ഗാത്മക സംവിധാനവും മുക്തയാണ് നിർവ്വഹിച്ചത്. 

കെ.രാമചന്ദ്രബാബു, എം.ജെ.രാധാകൃഷ്ണൻ, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുൽ ആകോട്ട് എന്നിവർ ചേർന്ന് ഛായാഗ്രഹണസംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ ജോൺ എബ്രഹാമിന്റെ സഹോദരി ശാന്തേടത്തി, മധു മാസ്റ്റർ, ഹരിനാരായണൻ, രാമചന്ദ്രൻ മൊകേരി, എ. നന്ദകുമാർ, ആർട്ടിസ്റ്റ് മദനൻ, ജീജോ, ശിവപ്രസാദ്, ഷുഹൈബ്, ദീപക് നാരായണൻ, ആർട്ടിസ്റ്റ് ജോൺസ് മാത്യു, ശോഭീന്ദ്രൻ മാസ്റ്റർ, ചെലവൂർ വേണു, ജീവൻ തോമസ്, ശരത്ത് കൃഷ്ണ, വെങ്കിട്ട് രമണൻ, ദുന്ദു, രാജഗോപാൽ, വിഷ്ണു രാജ് തുവയൂർ, അരുൺ പുനലൂർ, ഷാജി എം, യതീന്ദ്രൻ കാവിൽ, അഭിനവ് ജി കൃഷ്ണൻ, ജീത്തു കേശവ്, വിനായക് , കരുണൻ , അനിത ,സിവിക്ചന്ദ്രൻ, ടി.കെ. വാരിജാക്ഷൻ, പ്രകാശ് ബാരെ, ഒ.പി.സുരേഷ്, ഷാനവാസ് കോനാരത്ത്, ഷൗക്കത്ത് അലി വി.പി, വിജേഷ് കെ.വി, ബേബി നിയ നിഖിൽ, ബേബി ദേവ്ന അഖിൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.  

അപ്പു ഭട്ടതിരി ചിത്രസംയോജനം കൈകാര്യം ചെയ്ത ചിത്രത്തിന് ശ്രീവത്സൻ ജെ. മേനോനാണ് സംഗീതം ഒരുക്കിയത്. കലാസംവിധാനം: ദുന്ദു, ശബ്ദ സമന്വയം: ആനന്ദ് രാഗ്, ഷൈജു യൂണിറ്റി, അരുൺ, പി.എ, അജീഷ് ഓമനക്കുട്ടൻ, ആന്റണി, സൗണ്ട് ഡിസൈൻ: അക്ഷയ് രാജ് കെ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

From around the web

Pravasi
Trending Videos