ധനുഷിന്റെ വാത്തി നെറ്റ്ഫ്ലിക്സിൽ സ്‌ട്രീമിംഗ് ആരംഭിച്ചു

ധനുഷ് അഭിനയിച്ച വാത്തി/സാർ കഴിഞ്ഞ മാസം 17ന് പ്രദർശനത്തിന് എത്തി. മികച്ച വിജയം നേടിയ ചിത്രം 100 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു . ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ റിലീസ്ആയി.
https://www.netflix.com/in/title/81671561?s=a&trkid=13747225&t=wha&vlang=en&clip=81678680
സിത്താര എന്റർടൈൻമെന്റ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ഈ തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് വെങ്കി അറ്റ്‌ലൂരിയാണ്. 90കളുടെ പശ്ചാത്തലത്തിൽ, ബാലമുരുകൻ എന്ന ജൂനിയർ സ്കൂൾ അധ്യാപകനായി ധനുഷ് അഭിനയിക്കുന്നു, നായികയായി സംയുക്ത മേനോൻ. സായ് കുമാർ, തനിക്കെല്ല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേൻ, ഇളവരശു എന്നിവരും വാതിയിൽ അഭിനയിക്കുന്നു. ഛായാഗ്രാഹകൻ ജെ യുവരാജ്, സംഗീതസംവിധായകൻ ജിവി പ്രകാശ് എന്നിവരടങ്ങുന്നതാണ് ചിത്രത്തിന്റെ ടെക്നിക്കൽ ക്രൂ.