ഹാട്രിക്ക് ഹിറ്റിനായി ആസിഫ് അലി; "മഹേഷും മാരുതിയും" ഈ വെള്ളിയാഴ്ച മുതൽ ഓടി തുടങ്ങും
Mar 10, 2023, 16:30 IST

ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് "മഹേഷും മാരുതിയും". സേതുവിൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഈ വെള്ളിയാഴ്ച മുതൽ തീയേറ്ററുകളിൽ എത്തും. ചിത്രത്തിന് സെൻസർ ബോർഡ് ക്ളീൻ യു സെർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. "മഹേഷും മാരുതിയും" ചിത്രത്തിൽ മംമ്ത മോഹൻദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡൽ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്.
മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിന്റെയും വിഎസ്എൽ ഫിലിം ഹൗസിന്റെയും ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് മണിയൻപിള്ള രാജുവാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്നതാണ് മഹേഷും മാരുതിയുടെയും പ്രധാന പ്രത്യേകത. 2010 ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സത്യൻ അന്തിക്കാട് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. കൂടാതെ 'കൂമൻ' , 'കാപ്പ' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് "മഹേഷും മാരുതിയും". ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം- ഫൈയ്‌സ് സിദ്ധിഖ്, എഡിറ്റിംഗ്- ജിത്ത് ജോഷി, കലാസംവിധാനം - ത്യാഗു തവനൂര്‍. മേക്കപ്പ് - പ്രദീപ് രംഗന്‍, കോസ്റ്റ്യും - ഡിസൈന്‍ - സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം - അലക്‌സ്.ഈ കുര്യന്‍, ഡിജിറ്റൽ പ്രൊമോഷൻസ് - വിപിൻ കുമാർ, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസ്സോസിയേറ്റ്- വിനോദ് സോമസുന്ദരൻ.

From around the web
Pravasi
Trending Videos