NewMETV logo

‘ആളങ്കം’ പ്രദർശനത്തിനെത്തി

 
21

ലുക്‌മാൻ അവറാൻ, ഗോകുലൻ, സുധി കോപ്പ, ജാഫർ ഇടുക്കി, ശരണ്യ ആർ. എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ത്രില്ലർ ‘ആളങ്കം’  തീയേറ്ററുകളിലെത്തി. ഷാനി ഖാദറാണ് ചിത്രത്തിൻറെ  തിരക്കഥയും സംവിധാനവും  നിർവഹിച്ചിരിക്കുന്നത്.

സിയാദ് ഇന്ത്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് റാവൽ എന്നിവർ ചേർന്നാണ് ‘ആളങ്കം’ നിർമിച്ചിരിക്കുന്നത്.

മാമുക്കോയ, കലാഭവൻ ഹനീഫ്, കബീർ കാദിർ, രമ്യ സുരേഷ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റു താരങ്ങൾ.  ഛായാഗ്രഹണം സമീർ ഹഖ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- പി. റഷീദ്, സംഗീതം- കിരൺ ജോസ്, എഡിറ്റിംഗ്- നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ- മുകേഷ് തൃപ്പൂണിത്തുറ, കല- ഇന്ദുലാൽ കാവീട്, മേക്കപ്പ്- നരസിംഹ സ്വാമി, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യർ, സ്റ്റിൽ- അനൂപ് ഉപാസന, പബ്ലിസിറ്റി ഡിസൈൻ- റിയാസ് വൈറ്റ്മാർക്കർ, ബിജിഎം- അനിൽ ജോൺസൺ, കൊറിയോഗ്രാഫർ- ഇംമ്ത്യാസ്, കളറിസ്റ്റ്- ശ്രീക് വാരിയർ, സൗണ്ട് ഡിസൈനർ- അരുൺ രാമവർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് പാലോട്, പ്രോജക്ട് ഡിസൈനർ- അനൂപ് കൃഷ്ണ, പ്രൊഡക്ഷൻ കോർഡിനേറ്റർ- സുധീഷ് കുമാർ, ഷാജി വലിയമ്പ്ര, വിഎഫ്എക്സ് സൂപ്പർവൈസർ- ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, പി.ആർ.ഒ.- എ.എസ്. ദിനേശ്.

From around the web

Pravasi
Trending Videos