മത്സര വിഭാഗത്തിലെ മൂന്ന് ചിത്രങ്ങൾ ശനിയാഴ്ച
Sat, 10 Dec 2022

രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച മത്സര വിഭാഗത്തിൽ മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും .ക്ലൊണ്ടൈക്ക്,ഹൂപ്പോ ,അറിയിപ്പ് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
റഷ്യ - ഉക്രൈയ്ൻ യുദ്ധത്തിന്റെ ആരംഭ കാലത്ത് ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ താമസിക്കുന്ന ഗർഭിണിയായ ഒരു സ്ത്രീയുടെയും കുടുംബത്തിന്റെയും യഥാർത്ഥ ജീവിതത്തെ ആധാരമാക്കിയാണ് മറീന എർ ഗോർബച് ചിത്രം ക്ലൊണ്ടൈക്ക് നിർമ്മിച്ചിരിക്കുന്നത്. ഇറാനിയൻ ചിത്രമായ മെഹ്ദി ഗസൻഫാരി ചിത്രം ഹൂപ്പോയുടെ ആദ്യ പ്രദർശനവും ഇന്നു(ശനി)ണ്ടാകും.
From around the web
Pravasi
Trending Videos