NewMETV logo

 

മേള കാണാൻ അവരെത്തി, കൗതുകക്കാഴ്ചകൾ കണ്ടു മടങ്ങി

 
33
 

രാജ്യാന്തര ചലച്ചിത്ര മേളയുടെ കൗതുകക്കാഴ്ചകൾ കാണാനും ആരവങ്ങൾ അറിയാനും അവരെത്തി.കണ്ടും കേട്ടും ചലച്ചിത്രങ്ങളുടെ രസക്കാഴ്ചകളെ കുറിച്ചറിഞ്ഞ അവർ ആദ്യം പുഞ്ചിരി തൂകി.പിന്നീട് വിവിധ ദേശങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു കഴിഞ്ഞപ്പോൾ പലർക്കും തിരിച്ചു പോകാൻ മടി.കരകുളം പഞ്ചായത്തിലെ നവജ്യോതിസ് ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളായിരുന്നു രാജ്യാന്തര മേളയിലെ കാഴ്ചകളിൽ വിസ്‌മയം പൂണ്ടത്.ആദ്യമായാണ് ബഡ്‌സ് സ്‌കൂളിലെ കുട്ടികൾ ചലച്ചിത്ര മേള കാണാൻ എത്തുന്നത്.

സ്കൂൾ പ്രിൻസിപ്പൽ അംബിക പതി, അദ്ധ്യാപിക സുനിത, അനധ്യാപകർ സജിത, അനിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ സന്ദർശനം . ടാഗോർ തിയേറ്ററിലെ കാഴ്ചകൾക്കൊപ്പം ഉതാമ എന്ന ചിത്രവും കണ്ടായിരുന്നു അവരുടെ മടക്കയാത്ര.

From around the web

Pravasi
Trending Videos