NewMETV logo

 'താങ്ക് ഗോഡ്' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

 
58
 

അജയ് ദേവ്ഗണ്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, രാകുല്‍ പ്രീത് സിംഗ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന താങ്ക് ഗോഡ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സിംഹള ഭാഷയില്‍ റിലീസ് ചെയ്ത ശ്രീലങ്കന്‍ ഗാനം 'മണികേ'യുടെ ഹിന്ദി റീമേക്കാണ് താങ്ക് ഗോഡിലെ ഈ ഗാനം. യോഹാനി, സതീഷന്‍ രത്‌നായക തുടങ്ങിയവര്‍ ആലപിച്ച സിംഹളഗാനം അതി പ്രശസ്തമാണ്.

ഹിന്ദി റീമേക്ക് ഗാനം പ്രധാനമായും യോഹാനി തന്നെയാണ് ആലപിച്ചിരിക്കുന്നത്. യോഹാനിയ്‌ക്കൊപ്പം ജുബിന്‍ നൗടിയാല്‍, സൂര്യ രഗുനാഥന്‍ എന്നിവരും ചേര്‍ന്ന് ഗാനം ആലപിക്കുന്നു. നോറ ഫത്തേഹി, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

From around the web

Pravasi
Trending Videos