സാറ്റർഡേ നൈറ്റിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു . ചിത്രം നവംബർ നാലിന് പ്രദർശനത്തിന് എത്തും.
‘അനുരാഗ കരിക്കിൻ വെള്ളം’ ഫെയിം നവീൻ ഭാസ്‌കർ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ദുബായിൽ ചിത്രീകരിച്ചു.
മാളവിക ശ്രീനാഥാണ് നായിക. മുമ്പ് 'മധുരം' എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. സിജു വിൽസൺ, അജു വർഗീസ്, സൈജു കുറുപ്പ്, സാനിയ ഇയ്യപ്പൻ എന്നിവരും അഭിനയിക്കുന്നു. റോഷൻ ആൻഡ്രൂസിനൊപ്പം ‘നോട്ട്ബുക്ക്’, ‘മുംബൈ പൊലീസ്’, ‘ഇവിടം സ്വർഗമാണ്’, ‘ഹൗ ഓൾഡ് ആർ യു’ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ആർ ദിവാകരൻ തന്നെയാണ് ഈ സിനിമയുടെയും ഡിഒപി. ജേക്സ് ബിജോയ് ആണ് സംഗീത സംവിധായകൻ. ദുൽഖർ ചിത്രം സല്യൂട്ടിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രമാണിത്