കുരുതി ആട്ടത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
Wed, 27 Jul 2022

അഥര്‍വ്വ നായകനാകുന്ന പുതിയ ചിത്രമാണ് കുരുതി ആട്ടം. ചിത്രം ആഗസ്റ്റ് 5ന് തിയേറ്ററുകളിലെത്തും. ഇതറിയിച്ചുകൊണ്ടുള്ള പോസ്റ്റർ ആണ് പുറത്തുവിട്ടത്. ശ്രീഗണേഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പ്രിയ ഭവാനി ശങ്കര്‍ ആണ്.
രാധിക ശരത്കുമാര്‍, രാധ രവി, വത്സന്‍ ചക്രവര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. യുവന്‍ ശങ്കര്‍രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 8 തോട്ടകള്‍ എന്ന ചിത്രത്തിന് ശേഷം ശ്രീഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റോക്ക് ഫോര്‍ട്ട് എന്റര്‍ടൈന്‍മെന്‍റെ ആണ് ചിത്രം നിര്‍മിക്കുന്നത്.
From around the web
Pravasi
Trending Videos