NewMETV logo

 പവർ സ്റ്റാറിന്റെ First Look Poster പുറത്തിറങ്ങി

 
21
 

ഒമർ ലുലു ബാബു ആന്റണിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷൻ ചിത്രം പവർ സ്റ്റാറിന്റെ First Look Poster പുറത്തിറങ്ങി. റോയൽ സിനിമാസിന്റെ ബാനറിൽ CH മുഹമ്മദ് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡെന്നീസ് ജോസഫാണ്.  സംഗീത സംവിധായകനെന്ന നിലയിൽ ഉള്ള ഒമർ ലുലുവിന്റെ ആദ്യ ചിത്രം കൂടിയാകും പവർ സ്റ്റാർ.

ബാബു ആന്റണി പ്രധാന വേഷത്തിൽ എത്തുന്ന പവർ സ്റ്റാറിൽ അബു സലീം,റിയാസ് ഖാൻ,ഷാലു റഹീം,അമീർ നിയാസ് തുടങ്ങിയ വൻ താര നിര അണിനിരക്കുന്നുണ്ട്. സിനു സിദ്ധാർത്ഥ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ പുലിമുരുകൻ അടക്കമുള്ള ചിത്രങ്ങളുടെ ഭാഗമായ ജോൺ കുട്ടി ആണ് എഡിറ്റർ. മലയാളം കണ്ട ഏറ്റവും വലിയ ആക്ഷൻ ചിത്രങ്ങളിൽ ഒന്ന് തന്നെയായിരിക്കും പവർസ്റ്റാർ എന്നാണ് ഇപ്പൊ ഇറങ്ങിയ പോസ്റ്റർ സൂചിപ്പിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

From around the web

Pravasi
Trending Videos