നാഗാർജുനയുടെ ദി ഗോസ്റ്റ് ഒടിടി റിലീസിന് ഒരുങ്ങുന്നു
Oct 22, 2022, 12:45 IST

നടൻ നാഗാർജുന അക്കിനേനിയുടെ ചിത്രം ദി ഗോസ്റ്റ് യു/എ സർട്ടിഫിക്കറ്റോടെ അഞ്ചിന് ബിഗ് സ്‌ക്രീനുകളിൽ എത്തി. മികച്ച പ്രതികരണം നേടി ചിത്രം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം നവംബർ ഒന്നിന് നെറ്റ്ഫ്ലികിൽ റിലീസ് ചെയ്യും.
പ്രവീൺ സത്താരു സംവിധാനം ചെയ്യുന്ന ചിത്രം ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപിയും നോർത്ത്സ്റ്റാർ എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മുകേഷ് ജിയുടെ ഛായാഗ്രഹണവും ബ്രഹ്മ കദലി കലാസംവിധാനവും, ദിനേശ് സുബ്ബരായൻ, കേച്ച എന്നിവർ സ്റ്റണ്ട് കൊറിയോഗ്രാഫിയും നിർവ്വഹിച്ചിരിക്കുന്നു. സോണാൽ ചൗഹാൻ, ഗുൽ പനാഗ്, അനിഖ സുരേന്ദ്രൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
From around the web
Pravasi
Trending Videos