മറാത്തി ചിത്രം ‘ഹവാഹവായി’ : പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ അഭിനയമികവ് കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നിമിഷ സജൻ. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട നടിയായി മാറിയ താരം ഇപ്പോൾ മറാത്തിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. നിമിഷ സജയൻ മറാത്തിയില്‍ അരങ്ങേറ്റം കുറിക്കുന്നത് ‘ഹവാഹവായി’ എന്ന ചിത്രത്തിലൂടെയാണ് . ചിത്രം ഒക്ടോബർ ഏഴിന് തീയറ്ററിൽ പ്രദർശനത്തിന് എത്തും. ഇപ്പോൾ സിനിമയിലെ പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി
ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് തിലേകറാണ് ..ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത് മഹേഷ് തിലേകറാണ് . ചിത്രത്തിന്റെ സംഗീത ഒരുക്കിയിരിക്കുന്നത് പങ്കജ് പദ്‍ഘാനാണ്. ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ആശാ ഭോസ്‍ലെ ആണ്. മറാത്തി തര‍്‍ക് പ്രൊഡക്ഷൻസിന്റേയും 99 പ്രൊഡക്ഷൻസിന്റെയും ബാനറിൽ മഹേഷ് തിലേകറും വിജയ് ഷിൻഡയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.