NewMETV logo

  മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മമ്മൂട്ടി

 
27
 

മമ്മൂട്ടി പ്രേക്ഷകര്‍ക്ക് ഓണാശംസകളുമായി രംഗത്ത്. ആരാധകരുമായി സിനിമയ്ക്ക് അപ്പുറത്തേക്കുള്ള വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ള മമ്മൂട്ടിയുടെ ആശംസകള്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.

അദ്ദേഹം ആശംസകള്‍ നേര്‍ന്നത് ഇളം നീല നിറത്തിലുള്ള ഷര്‍ട്ടും അതേ കരയുള്ള മുണ്ടും ധരിച്ചുള്ള ചിത്രം പങ്കുവച്ചാണ് . 'എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍' എന്ന് ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു. ഇതിനോടകം താരത്തിന്റെ ഫോട്ടോയും ആശംസയും വൈറലാക്കഴിഞ്ഞു. നിരവധി പേരാണ് താരത്തിന് ആശംസയറിയിച്ച് കമന്റ് ബോക്‌സില്‍ എത്തുന്നത്.

From around the web

Pravasi
Trending Videos