മലയാളചിത്രം 'പുല്ല് - റൈസിങ് ' ന് 44 -ാ മത് മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍
Aug 2, 2022, 15:14 IST

മലയാളചിത്രം 'പുല്ല് - റൈസിങ് ' ന് 44 -ാ മത് മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഔദ്യോഗിക സെലക്ഷന്‍ ലഭിച്ചു. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 2 വരെ റഷ്യയില്‍ മോസ്‌കോവില്‍ വെച്ച് നടക്കുന്ന ഈ മേള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മേളകളില്‍ ഒന്നാണ്.
വിവിധ ചലച്ചിത്രമേളകളില്‍ നിന്ന് ഇരുപത്തിയഞ്ചോളം പുരസ്‌കാരങ്ങള്‍ ചിത്രം നേടിക്കഴിഞ്ഞു. റിലീസിന് ഒരുങ്ങുകയായിരുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നവാഗതനായ അമല്‍ നൗഷാദ് ആണ് സിനിമയുടെ രചനയും സംവിധാനവും. സിനായി പിക്‌ചേഴ്‌സിന്റെ ബാനറില്‍ തോമസ് അജയ് എബ്രഹാം, നിഖില്‍ സേവ്യര്‍, ദീപിക തയാല്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചായാഗ്രഹണം നിസ്മല്‍ നൗഷാദും പശ്ചാത്തലസംഗീതം സഞ്ജയ് പ്രസന്നനും കൈകാര്യം ചെയ്തിരിക്കുന്നു.
From around the web
Pravasi
Trending Videos