NewMETV logo

  " MY NAME IS അഴകൻ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

 
20
 

ദുൽഖർ സൽമാൻ നായകനായ ഹിറ്റ് ചിത്രം ഒരു യമണ്ടൻ പ്രേമകഥയ്ക്കു ശേഷം ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന My Name is അഴകനിൽ ബിനു തൃക്കാക്കരയും ശരണ്യ രാമചന്ദ്രൻ എന്നിവർ നായകിനായകൻമാരായി അഭിനയിക്കുന്നു. ചിത്രത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

നിരവധി കോമഡി ഷോകളിലും സിനിമകളിൽ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള  ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് രചന നിർവഹിക്കുന്നത്.

ട്രൂത്ത് ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത്ത് നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന,  ജോളി ചിരയത് എന്നിവരാണ് മറ്റു താരങ്ങൾ.  

ഫൈസൽ അലി ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, സന്ദീപ് സുധ എന്നിവരുടേതാണ് ഗാനങ്ങൾ. ദീപക് ദേവ്, അരുൺ രാജ് എന്നിവർ ചേർന്ന് സംഗീതസംവിധാനം നിർവഹിക്കുന്നു.

 

From around the web

Pravasi
Trending Videos