കുറുപ്പ് ഇന്ന് സീകേരളത്തിൽ സംപ്രേഷണം ചെയ്യും

കുറുപ്പ്' നടൻ ദുൽഖർ സൽമാൻ നായകനായി എത്തി വൻ ഹിറ്റായി മാറിയ സിനിമയാണ്. ദുല്‍ഖര്‍ ചിത്രത്തിലെത്തിയത് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ റോളിലാണ്. ശ്രീനാഥ് രാജേന്ദ്രന്‍ ആയിരുന്നു കുറുപ്പിന് സംവിധായകൻ. ദുല്‍ഖറിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്ന സെക്കന്‍ഡ് ഷോ ഒരുക്കിയത് ശ്രീനാഥ് ആയിരുന്നു.
112 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയിരിക്കുന്നത് വിവരം കഴിഞ്ഞ ദിവസം പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മെഗാ ബ്ലോക്ക് ബസ്റ്റർ എന്ന ഖ്യാതി കൂടി ചിത്രം നേടിയിരിക്കുകയാണ്. സീ കമ്പിനിയ്ക്ക് 'കുറുപ്പി'ന്റെ സംപ്രേഷണാവകാശം നൽകിയെന്നും താരം അറിയിച്ചു. സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നൽകിക്കൊണ്ടുള്ള കരാറിൽ ഒപ്പിട്ടത് വേഫെറർ ഫിലിംസും എംസ്റ്റാർ എന്റർടെയ്ന്റ്മെന്റസുമാണ്. സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. തീയറ്ററിൽ വലിയ വിജയം നേടിയ ചിത്രം ഇപ്പോൾ സീകേരളത്തിൽ സംപ്രേഷണത്തിന് ഒരുങ്ങുകയാണ്. ചിത്രം ഇന്ന് വൈകുന്നേരം 6:30ന് സംപ്രേഷണം ചെയ്യും.