NewMETV logo

 സസ്പെൻസും ദുരൂഹതകളും നിറച്ച് "കൂമൻ" ട്രെയ്‌ലർ എത്തി. ചിത്രം നവംബർ 4ന് തീയേറ്ററുകളിൽ

 
42
 ജിത്തു ജോസഫ് - ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "കൂമൻ" എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, ജയസൂര്യ, ടൊവിനോതോമസ്, ഉണ്ണി മുകുന്ദൻ, ആന്റണി വർഗീസ്, അപർണ്ണ ബാലമുരളി, നമിത പ്രമോദ്, അനുശ്രി, ശിവദ, അനു സിത്താര തുടങ്ങിയവരുടെ ഒഫീഷ്യൽ ഫെയിസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.  "കൂമൻ" നവംബർ നാലിന് തീയേറ്ററുകളിൽ വേൾഡ് വൈഡ് റിലീസായി പ്രേക്ഷകരുടെ മുന്നിൽ എത്തും.

ദൃശ്യം 2, 12th മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി ഒന്നിക്കുമ്പോൾ മറ്റൊരു ഹിറ്റ് കൂട്ടുകെട്ടിന് തുടക്കം കുറിക്കുന്നതാവും "കൂമൻ" എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. കൂമന്റെ രചയിതാവിനൊപ്പം ജിത്തു ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് "കൂമൻ" നിർമ്മിച്ചിരിക്കുന്നത്. ഒട്ടെറെ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച രണ്ട് ബാനറുകൾ കൂമന് വേണ്ടി ഒന്നിക്കുമ്പോൾ തീയറ്ററിൽ വലിയ ഓളമുണ്ടാകുമെന്നുറപ്പാണ്. കെ ആർ കൃഷ്ണകുമാറാണ് കൂമന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

കേരള - കർണ്ണാടക അതിർത്തിയിലെ മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്ക്കാരത്തിലുള്ള ആളുകൾ ഒന്നിച്ചു പാർക്കുന്ന ആ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് വളരെ കർക്കശ്യക്കാരനായ ഒരു പോലസ്ഉദ്ദ്യോഗസ്ഥൻ സ്ഥലംമാറി എത്തുന്നതും. അയാളുടെ ആ സ്വഭാവം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകന്റെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നു. ആ ഗ്രാമത്തിലെ സാധാരണ സംഭവങ്ങൾ അസാധാരണമുള്ളതായി മാറുന്നു. അതിന്റെ പിന്നാലെയുള്ള നായകന്റെ യാത്ര കൂടിയാണെന്നതും ട്രെയിലർ സൂചന നൽകുന്നുണ്ട്.

ആസിഫ് അലി, രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രാജികോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി , അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൽ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമ്മകല തുടങ്ങി പ്രമുഖ താരനിരയും കൂമനിലുണ്ട്. ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ- സഹനിർമ്മാണം: ജയചന്ദ്രൻ കള്ളടത്ത്, മനു പത്മനാഭൻ നായർ, ആഞ്ജലീന ആന്റണി. പ്രൊജക്റ്റ് ഡിസൈനർ: ഡിക്സൺ പൊഡുത്താസ്. ഛായാഗ്രഹണം:സതീഷ് കുറുപ്പ്. എഡിറ്റിങ്ങ്:വി എസ് വിനായക്. പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ. വസ്ത്രാലങ്കാരം: ലിന്റാ ജിത്തു. കലാസംവിധാനം: രാജീവ്കോവിലകം. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്. അസോസിയേറ്റ് ഡയക്ടർ: സോണി ജി സോളമൻ. അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ് : ബബിൻ ബാബു, സംഗീതം: വിഷ്ണു ശ്യാം. ഗാനങ്ങൾ: വിനായക് ശശികുമാർ. ചമയം: രതീഷ് വിജയൻ.   കളറിസ്റ്റ്: ലിജുപ്രഭാകർ. വിഎഫക്സ്: ടോണി മാഗ് മിത്ത്. പരസ്യകല: തോട്ട് സ്റ്റേഷൻ. പിആർഒ & ഡിജിറ്റൽ മാർക്കറ്റിംഗ്: വൈശാഖ് സി.വടക്കേവീട്.

From around the web

Pravasi
Trending Videos