‘കാന്താര’ നാളെ കേരളത്തിൽ പ്രദർശനത്തിന് എത്തും

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ‘കാന്താര’ യുടെ മലയാളം പതിപ്പ് നാളെ തീയറ്ററുകളിലെത്തും.കെജി എഫ് എന്ന വിജയ ചിത്രത്തിനു ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി കാന്താരയ്ക്കുണ്ട്.
റിഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് കന്നഡ റിലീസിനു ശേഷം നേടിയത്. മിത്തിനു പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം ഹൂംബലെ ഫിലിംസ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. റിഷഭ് ഷെട്ടി, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, സപ്തമി ഗൗഡ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. 16 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 80 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. സെപ്തംബര്‍ 30 നായിരുന്നു ചിത്രം റിലീസിനെത്തിയത്.
കെ ജി എഫിനു പുറമെ പേട്ട, ബിഗില്‍, 83, 777 ചാര്‍ലി എന്നീ അന്യ ഭാഷാ ചിത്രങ്ങളും പൃഥ്വിരാജ് പ്രെഡക്ഷന്‍സ് വിതരണത്തിനെത്തിച്ചിട്ടുണ്ട്.’ ഡ്രൈവിങ്ങ് ലൈസന്‍സ് ‘ ന്റെ ഹിന്ദി പതിപ്പായ ‘ സെല്‍ഫി’ യാണ് കമ്പനിയുടെ ഏറ്റവും പുതിയ നിര്‍മ്മാണ ചിത്രം. ഇതോടെ അന്യ ഭാഷാ ചിത്രങ്ങളുടെ നിര്‍മ്മാണത്തിലേയ്ക്കു കാലെടുത്തു വയ്ക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.