"വിശുദ്ധ മെജോ". സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
Jul 31, 2022, 16:02 IST

കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് "വിശുദ്ധ മെജോ". സിനിമയിലെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങി. ജയ് ഭീം ഫെയിം ലിജോമോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം അഞ്ചിന് പ്രദർശനത്തിന് എത്തും
ജോമോന്‍ ടി ജോണ്‍ ആണ് ഈ ചിത്രത്തിന്റെഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രം നിർമിക്കുന്നത് വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. സുഹൈല്‍ കോയയുടെ വരികൾക്ക് സംഗീതം നൽകുന്നത് ജസ്റ്റിൻ വർഗ്ഗീസ് ആണ്. ഗാനം അദീഫ്മുഹമ്മദ് ആണ് ആലപിച്ചിരിക്കുന്നത്.
From around the web
Pravasi
Trending Videos