ഹാഷ്ടാഗ് അവൾക്കൊപ്പം ഡിസംബർ 30-ന് തീയറ്ററുകളിൽ
Dec 21, 2022, 11:33 IST

എ.യു.ശ്രീജിത്ത് കൃഷ്ണ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാഷ്ടാഗ് അവൾക്കൊപ്പം. ഈ ചിത്രം ഡിസംബർ 30-ന് തീയറ്ററുകളിൽ എത്തും. തന്ത്രമീഡിയ ആണ് ചിത്രം തീയേറ്ററിലെത്തിക്കുന്നത്. നൂറ് ശതമാനം സസ്പെൻസ്, നൂറ് ശതമാനം റോഡ് മൂവി എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.
ഹൊറർ, സസ്പെൻസ് ചിത്രമായി എത്തുന്ന ഈ സിനിമയിൽ കന്നട നായികയായ ബ്യന്ദകൃഷ്ണയാണ് നായിക. കന്നഡ ഭാഷയിൽ ആണ് ചിത്രത്തിൽ നായിക സംസാരിക്കുന്നത്. അരിസ്റ്റോ സുരേഷ്, ബ്യന്ദ കൃഷ്ണ ,സേതുലക്ഷ്മി അമ്മ , സജിൻ വർഗ്ഗീസ്, ഷീൻ കിരൺ,ഷാജി ജോൺ, ഹരിദാസ്, വിപിൻ, ഗൗരി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.
ക്യാമറ - രാരീഷ്.ഗാനരചന - ഫാത്തിമത് തമീമ, അരിസ്റ്റോ സുരേഷ്, ജയേഷ് സ്റ്റീഫൻ, എ.യു.ശ്രീജിത്ത് കൃഷ്ണ, സംഗീതം, പശ്ചാത്തല സംഗീതം - ജയേഷ് സ്റ്റീഫൻ, എഡിറ്റിംഗ് - ജോമിൻ.
From around the web
Pravasi
Trending Videos