NewMETV logo

 വർഗീയതക്കെതിരെ കലയുടെ പ്രതിരോധമായ് എട്ടു ചിത്രങ്ങൾ

 
69
 

ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ വര്‍ഗീയ ആക്രമണങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആര്‍.പി അമുദന്‍ ക്യൂറേറ്റ് ചെയ്ത എട്ടു ഡോക്യുമെന്ററി ചിത്രങ്ങൾ പതിനാലാമത്‌ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ പ്രദർശിപ്പിക്കും. എൻഡേയ്ൻജേർഡ് ബട്ട് റെസിലിയന്റ് എന്ന വിഭാഗത്തിലാണ് ചിത്രങ്ങളുടെ പ്രദർശനം.

വർഗീയ സംഘടനകൾ യുവാക്കളെ തങ്ങളുടെ ആശയങ്ങളിലേക്ക് എങ്ങിനെ ആകർഷിക്കുന്നുവെന്ന് അന്വേഷിക്കുന്ന ദി ബോയ് ഇൻ ദ ബ്രാഞ്ച്, എട്ട് വർഷങ്ങൾക്ക് ശേഷം ഇതേ വിഷയത്തിലേക്ക് തിരിഞ്ഞ് നോക്കുന്ന ദി മെൻ ഇൻ ദ ട്രീ എന്നീ ലളിത് വചാനിചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ആഗസ്റ്റ് 27 ന് ഉച്ചകഴിഞ്ഞു മൂന്നിനാണ് രണ്ടു ചിത്രങ്ങളും പ്രദർശിപ്പിക്കുന്നത്.

ദീപാ ധൻരാജ് സംവിധാനം ചെയ്ത വാട്ട് ഹാപ്പെൻഡ് ടു ദിസ് സിറ്റി ,നെല്ലിയിലും ആസാമിന് ചുറ്റുമുള്ള മറ്റ് ഗ്രാമങ്ങളിലും നടന്ന വർഗീയകലാപത്തിൽ നിന്നും രക്ഷപെട്ടവരുടെ ഓർമകൾ വിവരിക്കുന്ന ശുഭശ്രീ കൃഷ്ണൻ ചിത്രം വാട്ട് ദി ഫീൽഡ്സ്  റിമംബർ, അസാമിലെ നേപ്പാളി സമൂഹത്തെക്കുറിച്ചുള്ള എ ഫോറിനർ ഇൻ മൈ ഹോം ലാൻഡ് , 2013 ലെ മുസാഫിർ കലാപംപ്രമേയമാക്കിയ ദി കളർ ഓഫ് മൈ ഹോം ,സ്കേപ്പ് ഗോട്ട്  തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

From around the web

Pravasi
Trending Videos